Tuesday, August 10, 2010

Kitchen confessions to begin with....

                    ഹ്മ്മ്മം....എല്ലാരും വിചാരിയ്ക്കുണ്ടാവും ല്ലേ... അയ്യോ, ഇതാ വേറൊരു പാചക ബ്ലോഗ്‌ കൂടി എന്ന്.... സത്യം പറയാലോ... ഇതൊരു പാചക ബ്ലോഗ്‌ തന്നെയാണ്... കടലു പോലെ ബ്ലോഗുകള്‍ ഇങ്ങനെ കെടക്കുമ്പോള്‍ എന്തിനാ വേറൊരെണ്ണം കൂടിയെന്ന് വെച്ചാല്‍... ഇത് ആരും കാണാത്തതും കേള്‍ക്കാത്തതും ആയ പാചക പരീക്ഷണങ്ങളോ വിഭവങ്ങളുടെയോ ബ്ലോഗ്‌ ഒന്നുമല്ല...  ഇത് ഒരു ഡയറി.. എന്റെ പാചക പരീക്ഷണങ്ങളുടെയും അബദ്ധങ്ങളുടെയും തിരുത്തലുകളുടെയും ഓര്‍മപ്പെടുത്തലുകള്‍ സൂക്ഷിയ്ക്കാന്‍ ഒരു ഡയറി... അത്ര മാത്രം...

                     'ബ്ലോഗ്‌' എന്ന വാക്ക് ആദ്യം കേട്ടത് കോളേജില്‍ പഠിയ്ക്കുമ്പോള്‍ എപ്പോഴോ ആയിരുന്നു... അന്ന് കേട്ടതും ഇതായിരുന്നു... പേനയും കടലാസുമില്ലാതെ കമ്പ്യൂട്ടറില്‍ എഴുതുന്ന ഡയറി കുറിപ്പുകള്‍.. പാചകം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാടൊന്നുമായില്ലെങ്കിലും, ഉണ്ടാക്കിയതിന്റെ എല്ലാം  പാചക കുറിപ്പുകള്‍ സൂക്ഷിച്ചു വെയ്ക്കണം എന്ന് കരുതിയിട്ടു കുറെ ആയി... അതു കൊണ്ടു മാത്രം ഇങ്ങനെ ഒരു സംരംഭം.... ആവശ്യം എന്റെ മാത്രമാണെങ്കിലും ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നുവെങ്കില്‍ സന്തോഷം....:)

കടലിലേയ്ക്ക്  അപ്പൊ ഇറങ്ങിയേക്കാം, അല്ലെ??





സ്നേഹപൂര്‍വ്വം....

2 comments:

  1. ഇത് ഒരു ഡയറി.. എന്റെ പാചക പരീക്ഷണങ്ങളുടെയും അബദ്ധങ്ങളുടെയും തിരുത്തലുകളുടെയും ഓര്‍മപ്പെടുത്തലുകള്‍ സൂക്ഷിയ്ക്കാന്‍ ഒരു ഡയറി... അത്ര മാത്രം...

    ReplyDelete
  2. സ്വാഗതം !
    നമുക്കെല്ലവര്കും സന്തോഷത്തോടെ താമസിക്കാന്‍ ഈ ബ്ലോഗുലകത്തില്‍ സ്ഥലമുണ്ട്. ഇനിയും വരാം കേട്ടോ.
    Archana

    ReplyDelete